ശ്രീനഗര്‍: നാല്പത് സി.ആര്.പി.എഫ്. ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ചാവേര്‍ എത്തിയത് അവന്തിപ്പോറയിലേക്കുള്ള ഇടവഴിയിലൂടെ. എന്‍.ഐ.എ.യുടെ പ്രാഥമികാന്വേഷണത്തിലാണ് ഇതേക്കുറിച്ച് സൂചന ലഭിച്ചത്. ഭീകരന് ആദില്‍ ദര് ഉപയോഗിച്ചത് ചുവന്ന നിറത്തിലുള്ള മാരുതി ഈക്കോയാണെന്നാണ് അന്വേഷണസംഘത്തിന് ദൃക്സാക്ഷികള്‍ നല്കിയ മൊഴി. സ്കോര്പിയോയാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. ഈ വാഹനത്തിന്റേതെന്ന് കരുതുന്ന ബംബറിന്റെയും ആക്സിലിന്റെയും ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിനുപയോഗിച്ച വാഹനത്തിന്റേതാണ് ഈ ഭാഗങ്ങള്‍ എന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തും. വാഹനനിര്‍മാതാക്കളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനാണ് അന്വേഷണ ഏജന്‍സികളുടെ ശ്രമം. വ്യാഴാഴ്ച വൈകീട്ട് 3.15 -ന് സി.ആര്.പി.എഫ്. വാഹനവ്യൂഹത്തിലെ …