അടൂര്‍: സ്വകാര്യ ബസിന്റെ തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്കു തെറിച്ചു വീണ് കൊല്ലം ആനയടി തടത്തില്‍ ജോണ്സണ് (46) മരിച്ചു. ശാസ്താംകോട്ട റോഡില്‍ കല്ലുകുഴി ജംക്ഷനു സമീപത്തെ വളവിലായിരുന്നു അപകടം. ശാസ്താംകോട്ട ഭാഗത്തു നിന്ന് അടൂരിലേക്കു പോകുകയായിരുന്ന സൊസൈറ്റി ബസില്‍ നിന്നാണ് രാവിലെ എട്ടരയോടെ യാത്രക്കാരന് വീണത്. പെയിന്റിങ് തൊഴിലാളിയായ ജോണ്സണ് ജോലിക്കായി തുവയൂരിലേക്കു പോകുകയായിരുന്നു. ഇറങ്ങാനുള്ള സ്ഥലം അടുത്തപ്പോഴാണ് സീറ്റില്‍ നിന്ന് എഴുന്നേറ്റത്. ഡ്രൈവര്‍ക്കു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വാതില്‍ അടച്ചിരുന്നില്ല. ബസ് വേഗത്തില്‍ വളവു തിരിഞ്ഞപ്പോള്‍ ജോണ്സണ് തെറിച്ചു റോഡില്‍ വീണു. അടൂര്‍ …