പത്തനംതിട്ട: മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് കാണാതായ ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന കര്‍ണ്ണാടക പോലീസ് രഹസ്യവിവരം ശരിവെക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇതോടെ ജസ്ന തിരോധാനം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ജസ്ന ബാംഗ്ലൂരുള്ള ഒരു സ്വകാര്യ വ്യവസായ സ്ഥാപനത്തില്‍ മറ്റൊരു പേരില്‍ ജോലി ചെയ്യുന്നതായാണ് വിവരം. കര്‍ണ്ണാടകയിലെ ഒരു ഇന്‍ഡ്ട്രിയല്‍ ഏരിയയിലാണ് ജസ്നയുടെ താമസമത്രെ! . കാല്‍നടയായാണ് ജോലിയ്ക്ക് പോകുന്നത് എന്ന് ജസ്നയെന്നു കരുതുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന ചിലര്‍ പറയുന്നത്. ജയ്നയുടെ പിറകില്‍ പോവില്ലെന്നും തിരികെയെത്തട്ടുമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഗത്തിന്റെ നിലപാടെന്നും പറയുന്നു.