ശിവഗിരി: ശിവഗിരിയിലെ ശ്രീനാരായണഗുരു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് നിര്മാണോദ്ഘാടനവേദിയില് സന്ന്യാസിമാര്ക്കെതിരേ രാഷ്ട്രീയ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. മന്ത്രിക്ക് അതേനാണയത്തില്‍ സന്ന്യാസിമാര്‍ മറുപടിനല്‍കിയതോടെ പരിപാടി വാക്പോരിന്റെ വേദിയായി. മന്ത്രിക്കുശേഷം എ. സമ്പത്ത് എം.പി.യും സന്ന്യാസിമാരെ പരോക്ഷമായി വിമര്‍ശിച്ചു. അധ്യക്ഷപ്രസംഗത്തില്‍ ശിവഗിരിമഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിച്ചിരുന്നു. അനേകം സര്‍ക്കാരുകള്‍ വന്നുപോയിട്ടും ഇപ്പോഴാണ് കേന്ദ്രത്തിന്റെ കണ്ണ് ഈ വിശുദ്ധഭൂമിയില്‍ പതിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് കേന്ദ്രത്തിനും ശിവഗിരി സന്ന്യാസിമാര്ക്കുമെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രന് വിമര്‍ശനമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി കേന്ദ്രം ബൈപാസ് ചെയ്യുകയായിരുന്നെന്ന് …