കൊച്ചി: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്യു പ്രമേയം.എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എസ്. ഭാഗ്യനാഥ് അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലാണ് കെപിസിസി ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍ അനില്‍ ആന്റണിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പ്രസ്ഥാനത്തിനുവേണ്ടി കല്ലുകൊണ്ടുപോലും കാല്‍മുറിയാത്ത ചില അഭിനവ പല്‍വാല്‍ ദേവന്മാരുടെ പട്ടാഭിഷേകത്തിന്റെ ഷംഖൊലി മുഴങ്ങുന്നത് യഥാര്‍ഥ പ്രവര്‍ത്തകരുടെ ഉള്ളില്‍ നെഞ്ചിടിപ്പാണ് ഉണ്ടാക്കുന്നത് എന്നാണ് പ്രമേയത്തിലെ പരാമര്‍ശം. പോസ്റ്റര്‍ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും തല്ലു …