മസ്കത്ത്: ഒമാനില്‍ വിദേശികള്‍ക്ക് 87 തസ്തികകളില്‍ ഏര്‍പ്പെടുത്തിയ തൊഴില്‍ വീസ നിരോധനം തുടരും. 6 മാസം കൂടി നിരോധനം നീട്ടാനാണു മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അക്കൗണ്ടിങ്- ഫിനാന്‍സ്, മാര്‍ക്കറ്റിങ്- സെയില്‍സ്, അഡ്മിനിസ്ട്രേഷന്, ഇന്‍ഷുറന്‍സ്, മീഡിയ, മെഡിക്കല്‍, എന്‍ജിനീയറിങ്, ടെക്നിക്കല്മേഖലകളിലെ തസ്തികകള്‍ക്ക് കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് വീസ നിരോധനം നിലനില്‍ക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയ വീസ നിരോധനത്തിനു പുറമേയാണിത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സ്പെഷലിസ്റ്റ്, ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സ്പെഷലിസ്റ്റ്, ഇലക്ട്രിക് കംപ്യൂട്ടര്‍ നെറ്റ് വര്‍ക്സ്, പ്രോഗ്രാംഡ് മെഷീന്‍സ് …