കൊച്ചി: വന്‍ തുക ഈടാക്കി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി വിദ്യാര്‍ഥികളെ വഞ്ചിച്ച കേസില്‍ പാലാരിവട്ടം എന്‍എസ്ഇടി മാനേജരായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിക്കര ക്രസന്റ് മഹലില്‍ സയിഷാന ഹുസൈനെയാണ് (28) പാലാരിവട്ടം എസ്ഐ എസ്.സനലും സംഘവും അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളുടെ പാസ്പോര്ട്ടുകള് അടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തു. ഭാരത് സേവക് സമാജിന്റെ അംഗീകാരമുണ്ടെന്നും ചെന്നൈയിലെ സ്വകാര്യ പരിശീലന സ്ഥാപനത്തിന്റെ ശാഖയാണെന്നും വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചതായി പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിയുടെ പരാതിയിലാണ് അറസ്റ്റ്. കേസ് സംബന്ധിച്ചു പൊലീസ് പറയുന്നത്: 10 ദിവസം …