അടൂര്‍: നാടുവിട്ട സഹപാഠികളായ കമിതാക്കളുടെ മൃതദേഹം കോയമ്പത്തൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. അടൂര്‍ മൂന്നാളം ഇടക്കെട്ടുംവിള വീട്ടില്‍ അമല്‍ പി. കുമാര്‍ (19), അമ്മകണ്ടകര ഹൈസ്കൂള്‍ ജങ്ഷനില്‍ സുധീഷ് ഭവനില്‍ സൂര്യ. എസ്. നായര്‍ (18)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാറി ടി.എന്‍ നഗറിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ട്രെയിന്‍ തട്ടിയാണ് മരണം. മൃതദേഹങ്ങള്‍ കണ്ട പരിസരവാസികള്‍ വിവരം തമിഴ്നാട് പൊലീസിനെ അറിയിച്ചു. അടൂരില്‍ സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ ബികോമിന് പഠിക്കുകയായിരുന്നു …