കൊല്ലം : സെന്‍സേഷണലിസവും പണംവാങ്ങി വാര്‍ത്ത നല്‍കലും പക്ഷപാതിത്വവും ആധുനിക മാധ്യമപ്രവര്‍ത്തനത്തിന്റെ ജീര്‍ണമുഖങ്ങളാണെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. സെന്‍സേഷണലിസത്തിനു പിന്നാലെ പോകുന്ന മാധ്യമപ്രവര്‍ത്തനം ആപത്താണെന്നും അദ്ദേഹം പറഞ്ഞു.സാമൂഹികമാധ്യമങ്ങള്‍ സജീവമായ ഇക്കാലത്ത് പ്രചരിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതിയും സത്യവും വേര്‍തിരിച്ചെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത കാട്ടണം. കൊല്ലം പ്രസ് ക്ലബ്ബിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. മാധ്യമപ്രവര്‍ത്തനം പരിപാവനമായ തൊഴിലാണ്. മാധ്യമങ്ങള്‍ പലപ്പോഴും ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ വിസ്മരിക്കുകയാണ്. പാര്‍ലമെന്റില്‍ വിവിധവിഷയങ്ങളെക്കുറിച്ച് ഗൗരവമുള്ള ചര്‍ച്ചകള്‍ നടന്നാല്‍ അതിനെപ്പറ്റിയൊന്നും പറയാതെ ഏതെങ്കിലും പ്രശ്നത്തില്‍ ബഹളവും ഇറങ്ങിപ്പോക്കുമുണ്ടെങ്കില്‍ …