ന്യൂഡല്‍ഹി: രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്താന് വാദം തള്ളി ഇന്ത്യ. ഇന്ത്യയുടെ ഒരു പൈലറ്റിനെ തങ്ങള്‍ അറസ്റ്റ് ചെയ്തുവെന്ന പാകിസ്താന് വാദവും ഇന്ത്യ നിരാകരിച്ചു. എല്ലാ പൈലറ്റുമാരും വിമാനങ്ങളും സുരക്ഷിതരാണെന്നും ഇന്ത്യ വ്യക്തമാക്കി. പാക് വ്യോമാതിര്‍ത്തിക്കുള്ളിലെത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടുവിമാനങ്ങള്‍ തങ്ങള്‍ വെടിവെച്ചിട്ടെന്നായിരുന്നു പാകിസ്താന് മേജര്‍ ജനറല്‍ എ ഖഫൂര്‍ അവകാശപ്പെട്ടിരുന്നു. വെടിവെച്ചിട്ട വിമാനങ്ങളിലൊന്ന് പാക് അധീന കശ്മീരിലും മറ്റൊന്ന് കശ്മീരിലും വീണിട്ടുണ്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തെന്നും ഖഫൂര്‍ പറഞ്ഞിരുന്നു.പാകിസ്താന്റെ ഈ അവകാശവാദങ്ങളെയാണ് ഇന്ത്യ തള്ളിയിരിക്കുന്നത്. അതേസമയം ബുധനാഴ്ച ചില പാക് …