കൊച്ചി:വയനാട്ടില്‍ മത്സരിക്കുമെന്ന എം.ഐ ഷാനവാസിന്റെ മകളുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യുവനേതാക്കള്‍ രംഗത്ത്. ‘ഡയിങ്ങ് ഹര്‍നെസ് കൊടുക്കാന്‍ ഇത് സര്‍ക്കാര്‍ ഉദ്യോഗമല്ല’ എന്നായിരുന്നു എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്ടിന്റെ വിമര്‍ശനം. ശരിക്കും കോണ്‍ഗ്രസ് എന്നത് ഒരു സംഭവമാണെന്നും ഒരിക്കല്‍ പാര്‍ലമെന്ററി സ്ഥാനം ലഭിച്ചാല്‍ പിന്നെ കുശാലാണെന്നും തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടുക തന്നെ വേണമെന്നും അബിന്‍ വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കര്‍ഷക ഭൂമിയായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച വിജയംനേടും എന്ന വിലയിരുത്തലുകള്‍ക്കിടെയാണ് യുവനേതാക്കളുടെ പ്രതികരണങ്ങള്‍ പുറത്തു …