ദുബായ്:ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്ന് നേപ്പാളിന്റെ കൗമാര താരം രോഹിത് പൗഡല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റോക്കോഡ് ഇനി രോഹിതിന് സ്വന്തം. 16 വയസ്സും 146 ദിവസവും മാത്രം പ്രായമുള്ള രോഹിത് യു.എ.ഇയ്ക്കെതിരായ മത്സരത്തിലാണ് ചരിത്രമെഴുതിയത്.1989-ല്‍ 16 വയസും 213 ദിവസവും ഉള്ളപ്പോഴാണ് സച്ചിന് ആദ്യ അന്താരാഷ്ട്ര അര്‍ധശതകം സ്വന്തമാക്കിയത്. പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അന്ന് സച്ചിന് ചരിത്രം കുറിക്കുകയായിരുന്നു.അതോടൊപ്പം ഏകദിനത്തില്‍ ഫിഫ്റ്റി അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോഡും നേപ്പാളുകാരന് സ്വന്തമാക്കി. …