ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ സജീവരാഷ്ട്രീയ രംഗപ്രവേശനത്തോടെ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ചിത്രം മാറുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് പ്രിയങ്കയുടെ വരവെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല പ്രിയങ്കക്ക് നല്‍കുക വഴി ശക്തമായ സന്ദേശം എന്നാല്‍ പ്രിയങ്കയുടെ നിയമനത്തിലൂടെ രാഹുല്‍ ഗാന്ധി പരാജയമാണെന്ന് കോണ്‍ഗ്രസ് സമ്മതിക്കുകയാണെന്ന പ്രതികരണമായി ബി.ജെ.പി രംഗത്തെത്തി. കുടുംബവാഴ്ചയുടെ തുടര്‍ച്ചയാണ് ഈ നിയമനമെന്നും ബി.ജെ.പി പ്രതികരിച്ചു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് പ്രിയങ്കാ ഗാന്ധി രംഗപ്രവേശനം ചെയ്യുന്നത് ബി.ജെ.പിയെ പരിഭ്രാന്തരാക്കിയിട്ടുണ്ടെന്നാണ് രാഹുല്‍ ഗാന്ധി …