പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ശരിയായ ചികില്‍സ നല്‍കാതെ അവരെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞു വിടുന്നതായി എച്ച്. എം .സി യോഗത്തില്‍ അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.വൈകീട്ട് രോഗികള്‍ എത്തിയാല്‍ അവരെ പേടിപ്പിച്ച് സ്വകാര്യ മെഡിക്കല്‍കോളേജിലേക്ക് അയയ്ക്കുകയാണ്. രാത്രി ഡ്യൂട്ടിക്ക് പരിചയമുള്ള ഡോക്ടര്‍മാരെ നിയോഗിക്കാറില്ല. സൂപ്പര്‍ സ്പെഷ്യാലിറ്റി പദവിയിലേക്ക് എത്തുന്ന ആശുപത്രി രോഗികള്‍ക്ക് പ്രയോജനം ഇല്ലാത്ത സ്ിഥിതിയാണെന്ന് അംഗങ്ങള്‍ പറഞ്ഞു. ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ തങ്ങള്‍ക്കുണ്ടായ ചില ദുരനുഭവങ്ങളും അംഗങ്ങളില്‍ ചിലര്‍ യോഗത്തില്‍ വിശദീകരിച്ചു. ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള …