ചാവക്കാട്: കോണ്‍ഗ്രസ് നേതാവ് പ്രതിയാക്കപ്പെട്ട ലൈംഗിക പീഡനക്കേസ് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന് കോണ്‍ഗ്രസ് ഓഫീസില്‍ മര്‍ദനമേറ്റു. യൂത്ത് കോണ്‍ഗ്രസ് മുനക്കകടവ് ബൂത്ത് പ്രസിഡന്റ് ഷുഹൈബിനാണ് മര്‍ദനമേറ്റത്. കടപ്പുറം മണ്ഡലം കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവനില്‍ വച്ചാണ് സംഭവം. കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജാഥയുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചുചേര്‍ത്തിരുന്നത്. ഈ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഷുഹൈബിനെ കോണ്‍ഗ്രസ് ബ്ലോക്ക് ട്രഷറര്‍ നാസര്‍, ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ റസാക്ക്, ഐഎന്‍ടിയുസി പ്രവര്ത്തകന് ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. ഓഫീസില്‍ …