പെരുന്തല്‍മണ്ണ:സിപിഎം നേതാക്കളുടെയും പൊലീസിന്റെയും അകമ്പടിയോടെ ഭര്‍തൃഗൃഹത്തില്‍ എത്തിയ കനക ദുര്‍ഗ്ഗയെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെഅമ്മായി അമ്മ സുമതി .വീട്ടിനുള്ളിലേക്ക് ഇരച്ചു കയറാനെത്തിയ കനകദുകര്ഗ്ഗയെ തടഞ്ഞതോടെ അമ്മായിഅമ്മയായ സുമതിയെ പിടിച്ചു തള്ളി താഴെയിട്ടു. ഇതോടെ അവിടെ കിടന്ന പട്ടിക കഷ്ണം എടുത്ത് സുമതി കനക ദുര്‍ഗ്ഗയെ അടിക്കുകയായിരുന്നു.അടികൊണ്ട കനകദുര്‍ഗ്ഗ അമ്മായി അമ്മയെ പൊതിരെ തല്ലി. രണ്ടുപേരെയും പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് പിടിച്ചു മാറ്റിയത്. ഓട്ടോ വിളിച്ചു വരുത്തി കനകദുര്‍ഗ്ഗയെ കൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരന് ഭരത് ഭൂഷണ് പറഞ്ഞു.പിന്നീടാണ് അമ്മായി അമ്മ സുമതിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുന്നത്. ആദ്യം ആക്രമിച്ചത് …