തിരുവനന്തപുരം:ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിയാക്കി കേരള യൂണിവേഴ്സിറ്റി മുന്‍ സിണ്ടിക്കേറ്റ് അംഗം R.S.ശശികുമാര്‍ ലോകായുക്തയില്‍ നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നത് സംബന്ധിച്ച വാദത്തിന്മേലുള്ള ഉത്തരവ് ലോകായുക്തയുടെ ഫുള്‍ ബെഞ്ച് തിങ്കളാഴ്ച 2.15പിഎം ന് പ്രഖ്യാപിക്കും .2018 സെപ്റ്റംബര്‍ 17ന് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നവംബര്‍ 22 നാണ് ഫുള്‍ ബെഞ്ച് വാദം കേട്ടത് . ഹര്ജിക്കാരന് ഉന്നയിച്ചിരിക്കുന്ന പരാതി നിലനില്‍ക്കുന്നതല്ലെന്നും ബഡ്ജറ്റ് അലോക്കേഷനിലുള്ള തുക സര്‍ക്കാരിന്റെ ഇഷ്ട്ടംപോലെ വിനിയോഗിക്കാമെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകനും ഡിജിപി യുമായ മഞ്ചേരി ശ്രീധരന് നായര്‍ വാദിച്ചത് .എന്നാല്‍ …