ദുബായ് ; രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ദുബായില്‍ രാഹുല്‍ എത്തിയതിനൊപ്പം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ഒരു പെണ്‍കുട്ടിയുണ്ട്. രാഹുല്‍ ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്ത ഒരു സുന്ദരി. ഈ സെല്‍ഫി ചിത്രം രാഹുല്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളും വന്നു. യുഎഇ സ്വദേശിയായ യുവതിയാണെന്നും വിമാനത്താവള ജീവനക്കാരിയാണ് എന്നൊക്കെയായിരുന്നു കമന്റുകള്‍. ഒടുവില്‍ ആ സുന്ദരിയെ കണ്ടുപിടിച്ചു. അതൊരു മലയാളിയാണ്. കാസര്‍കോട് മേല്‍പറമ്പ് സ്വദേശി ഹസിന് അബ്ദുല്ല. സഹോദരന് നൗഫല്‍ അബ്ദുല്ലയ്ക്കൊപ്പം …