കുവൈത്ത്: കുവൈത്തിലെ റോഡുകളില്‍ നിരീക്ഷണത്തിനായി സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ച വാഹനങ്ങള്‍ പുറത്തിറക്കി. 18 വാഹനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയാഗ് പുറത്തിറക്കി. 20 ശനിയാഴ്ച തൊട്ട് അവ പ്രവര്‍ത്തിച്ചുതുടങ്ങും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഉള്‍പ്പെടെ പതിയുന്നതാണ് ആധുനിക രീതിയിലുള്ള ക്യാമറ. അബ്ദലി റോഡില്‍ പുതിയ പോയിന്റ് ടു പോയിന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അമിത വേഗം കണ്ടെത്തുന്നതിന് ഈ സംവിധാനവും പ്രയോജനപ്പെടും.