തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് ഹര്ത്താലിനുതുല്യമായി. പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാതായതോടെ ജനജീവിതം താറുമാറായി. പണിമുടക്കിയ തൊഴിലാളികള്‍, കടകള്‍ അടപ്പിക്കുകയും സ്വകാര്യ വാഹനങ്ങളും തീവണ്ടികളും തടയുകയും ചെയ്തു. സര്‍ക്കാര്‍ ഓഫീസുകള്‍ മിക്കതും ശൂന്യമായിരുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. വാഹനങ്ങള്‍ തടയില്ലെന്നും കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കില്ലെന്നും സംയുക്ത സമരസമിതി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പാഴ്വാക്കായി. മലപ്പുറം മഞ്ചേരിയില്‍ കടയടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു. വര്‍ക്കല റെയില്വേസ്റ്റേഷന് മുന്‍വശത്തെ ബേക്കറി …