അടൂര്‍: സി.പി.എമ്മിലെ പടലപിണക്കം കാരണം ഏറത്ത് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം. സിപിഎം വിമത ഷൈലാ റജി കോണ്‍ഗ്രസ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായും കോണ്‍ഗ്രസിലെ ശൈലേന്ദ്രനാഥ് സിപിഎം വിമതരുടെ പിന്തുണയോടെ വൈസ്പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ വിജയകുമാറിനും വൈസ്പ്രസിഡന്റ് ടി.ഡി. സജിക്കുമെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച സിപിഎമ്മിലെ ഷൈലാ റജിയിലൂടെയും ബാബുചന്ദ്രനിലൂടെയുമാണ് പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം അട്ടിമറിക്കപ്പെട്ടത്. ആദ്യ രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം പ്രസന്നയ്ക്കും അടുത്ത രണ്ടര വര്‍ഷം ഷൈലാ റജിയ്ക്കും നല്‍കാമെന്ന് സിപിഎമ്മില്‍ ധാരണയുണ്ടായിരുന്നത്രെ. എന്നാല്‍ …