മസ്കത്ത് : ദാഹിറ ഗവര്‍ണറേറ്റില്‍ ട്രെയ്ലറും കാറും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. ഇബ്രി വിലായത്തിലെ ഫഹൂദിലാണ് അപകടമുണ്ടായത്. റോയല്‍ ഒമാന്‍ പൊലീസ് വിമാനത്തില്‍ രണ്ടു പേരുടെയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അപകടത്തെ കുറിച്ചും പരുക്കേറ്റവരെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.