ശാസ്താംകോട്ട : 30 വര്‍ഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ ആള്‍ക്ക് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ദാരുണാന്ത്യം . ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അര്‍ച്ചനയില്‍ (നെല്ലിപ്പിള്ളില്‍) രാജന്‍പിള്ള(55)യാണ് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. കാര്‍ ഓടിച്ച സഹോദരന് ആദിനാട് സ്വദേശി ജയകുമാറിനും രാജന്‍പിള്ളയുടെ ഏക മകന് അമലിനും (20) പരുക്കേറ്റു. കൊല്ലം-തേനി ദേശീയപാതയില്‍ ഭരണിക്കാവ് പുന്നമ്മൂട് കോട്ടവാതുക്കല്‍ ജംക്ഷനില്‍ പുലര്‍ച്ചെ 5.30നാണ് അപകടം. തലയ്ക്കും വാരിയെല്ലിനും കൈകാലുകള്‍ക്കും ഗുരുതര പരുക്കേറ്റ അമല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 30ലേറെ വര്‍ഷമായി ഷാര്‍ജയിലായിരുന്ന രാജന്‍പിള്ള …