മനാമ: കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ പരിപാടികളോടെ ‘ഹരിഹരലയം’ എന്ന പേരില്‍ മന്നം ജയന്തി ആഘോഷങ്ങളും അവാര്‍ഡ് വിതരണവും നടത്തി. രാജ്യസഭാംഗവും പ്രശസ്ത സിനിമാനടനുമായ സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. ആയിരത്തില്‍ പരം ആളുകള്‍ പങ്കെടുത്ത വര്‍ണ്ണാഭമായ ചടങ്ങില്‍ പ്രസിഡന്റ് പമ്പാവാസന്‍ നായര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി സന്തോഷ് സ്വാഗതം പറഞ്ഞു. ഈ വര്‍ഷത്തെ മന്നം അവാര്‍ഡ് പ്രശസ്ത കവിയും പണ്ഡിതനും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍ക്ക് സമ്മാനിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. എസ്. …