മനാമ: ബഹ്റൈനില്‍ സ്വയം നിരീക്ഷണത്തിന് നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ക്ക് സൗജന്യ താമസ സൗകര്യമൊരുക്കി മലയാളി ബിസിനസ്സുകാരന്. ഹോം ഐസലേഷനില്‍ കഴിയാന്‍ സൗകര്യമില്ലാത്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും തന്റെ കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളും അപ്പാര്‍ട്ട്മെന്റുകളും വിട്ടു നല്കുമെന്നു ബഹ്റൈനില്‍ ബിസിനസുകാരനായ മുഹമ്മദ് റഫീഖ് പറഞ്ഞു. ഒന്നിലധികം പേര് ഒരു മുറികളിലായാണ് പൊതുവെ ബഹ്റൈനിലെ പ്രവാസികള്‍ താമസിക്കാറുള്ളത്. നാട്ടില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും ബഹ്റൈനിലെത്തുന്നവരോട് കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വയം നിരീക്ഷണത്തില്‍ ഇരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അതിനു പ്രയാസം നേരിടുന്നവര്‍ക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് …