ദോഹ: ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയെ പിന്തുണയ്ക്കാന്‍ നാലംഗ സംഘം സൈക്കിളില്‍ ഖത്തറില്‍ എത്തിയത് 15 രാജ്യങ്ങളും 10,000 കിലോമീറ്ററും യാത്ര ചെയ്ത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് 177 ദിവസങ്ങള്‍ യാത്ര ചെയ്ത് കഴിഞ്ഞ ദിവസമാണ് നാലംഗ സംഘം ദോഹയിലെത്തിയത്. അര്‍ജന്റീനയില്‍ നിന്നുള്ള എഴുത്തുകാരന്, അധ്യാപകന്, ട്രാവല്‍ ഏജന്റ്, കണ്ടന്റ് പ്രൊഡ്യൂസര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സാഹസിക ദൗത്യത്തിനൊടുവില്‍ ദോഹയിലെത്തിയത്. കേപ്ടൗണിനും ദോഹക്കുമിടയില്‍ 15 രാജ്യങ്ങളിലൂടെ 177 ദിവസങ്ങള്‍ നീണ്ട 10,000 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര അവിസ്മരണീയ അനുഭവമായിരുന്നെന്നാണ് നാലുപേരുടെയും പ്രതികരണം. ലോകകപ്പ് കിക്കോഫിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ …