അബുദാബി: അറിയപ്പെടാത്ത രാജ്യങ്ങളിലേക്കു സ്വന്തമായി വാഹനമോടിച്ചു യാത്ര ചെയ്യുന്നതില്‍ ഹരംപിടിച്ച് മൂവാറ്റുപുഴയില്‍ നിന്നു പുറപ്പെട്ട യുവാക്കള്‍ യുഎഇയിലെത്തി. ലോകം ചുറ്റാന്‍ തിരഞ്ഞെടുത്തത് കേരള റജിസ്ട്രേഷനിലുള്ള (KL17 W2866) ഇന്ത്യന്‍ നിര്‍മിത വാഹനവും (മഹീന്ദ്ര താര്).മുവാറ്റുപുഴ പുതുപ്പാടി പറക്കാകുടി ഹൗസില്‍ മുഹമ്മദ് ഹാഫിസും മുളവൂര്‍ കൊട്ടാക്കുടി ഹൗസില്‍ ഹിജാസ് കെ ഇഖ്ബാലുമാണ് കേരളത്തില്‍ നിന്ന് യുഎഇ വഴി ആഫ്രിക്കയിലേക്കു റോഡ് മാര്‍ഗം യാത്ര ചെയ്യുന്നത്. 11 മാസംകൊണ്ട് ഏഷ്യ, ആഫ്രിക്ക മേഖലകളിലെ 50 രാജ്യങ്ങളില്‍ പര്യടനം നടത്താനാണു പദ്ധതി. കേരളം മുതല്‍ കശ്മീര്‍ വരെ ജനുവരിയില്‍ …