പത്തനംതിട്ട: ജില്ലാ ഭരണത്തിന്റെ സിരാകേന്ദ്രമായ കലക്ടറേറ്റില്‍ വീണ്ടും പവര്‍ ബ്രോക്കര്‍ പിടിമുറുക്കി. ഇടയ്ക്ക് മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് നിറം മങ്ങിപ്പോയ പൊതുമരാമത്ത് ഉദ്യോഗസ്ഥന് കൂടിയ ഈ റിയല്‍ എസ്റ്റേറ്റ്, മണ്ണ് ബ്രോക്കര്‍ വര്‍ധിത വീര്യത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്. കലക്ടര്‍, എഡിഎം തുടങ്ങിയവരെ ഇയാളാണ് നിയന്ത്രിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഇയാള്‍ പറയുന്നതു പോലെയാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നതത്രേ. പത്തനംതിട്ട നഗരസഭ ഭരണത്തിലും ഇയാള്‍ക്ക് കാര്യമായ പിടിപാടുണ്ട്. ഇയാളുടെ ബന്ധുവാണ് ഇവിടെ തലപ്പത്തിരിക്കുന്നത്. പിബി നൂഹ് കലക്ടര്‍ ആയി വന്നതിന് ശേഷമാണ് കൈമണി അടിച്ച് ഇയാള്‍ കലക്ടറേറ്റില്‍ കടന്നു …