തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കുന്ന കെ.മുരളീധരനെ കോണ്‍ഗ്രസുകാര്‍ തന്നെ കുളിപ്പിച്ചു കിടത്തുമെന്ന് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന സഹോദരി പത്മജ വേണുഗോപാല്‍. സഹോദരന്റെ കാര്യത്തില്‍ തനിക്കു സഹതാപമുണ്ടെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. മുരളീധരന് വളരെ പെട്ടെന്ന് പ്രതികരിക്കുന്ന ആളാണ്. അതുകൊണ്ട് അദ്ദേഹത്തിനു ബുദ്ധി വരാന്‍ കുറച്ചുകൂടി സമയമെടുക്കും. അതുകഴിഞ്ഞാല്‍ അദ്ദേഹവും ബിജെപിയിലേക്കു തന്നെ വരുമെന്ന് പത്മജ അവകാശപ്പെട്ടു. ബിജെപിയിലേക്ക് മുരളീധരനുള്ള ഒരു പരവതാനി കൂടി താന്‍ വിരിച്ചിട്ടിട്ടുണ്ടെന്ന പ്രസ്താവന പത്മജ വേണുഗോപാല്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയും ചെയ്തു. ‘എന്റെ സഹോദരന്റെ അടുത്ത് എനിക്ക് ഭയങ്കര …