ലണ്ടന്‍: ഏഴുനവജാത ശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ നഴ്സ് ഇനി പുറംലോകം കാണില്ല. യുകെയില്‍ ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത നഴ്സ് ലൂസി ലെറ്റ്ബിക്ക് (33) ജീവിതകാലം മുഴുവന്‍ കോടതി തടവു ശിക്ഷ വിധിച്ചു. ലെറ്റ്ബിക്ക് ഒരിക്കലും പരോള്‍ നല്‍കരുതെന്നും കോടതി ഉത്തരവിട്ടു. ഇതോടെ പൈശാചികതയുടെ പ്രതിരൂപമായ ലെറ്റ്ബി ഇനി ഒരിക്കലും പുറംലോകം കാണില്ല. മാഞ്ചെസ്റ്റര്‍ ക്രൗണ്‍ കോടതിയുടേതാണ് വിധി. ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഏറ്റവും ക്രൂരവും കണക്ക് കൂട്ടിയുമുള്ള കൊലപാതക പരമ്പരയാണ് നടന്നതെന്ന് ജസ്റ്റിസ് …