അടൂര്‍: തെലങ്കാനയില്‍ മോഷണവും പോക്കറ്റടിയും പിടിച്ചു പറിയും പതിവാക്കിയ സംഘത്തിലെ ദമ്പതികളെ അവിടെ നിന്നുള്ള പൊലീസുകാര്‍ അടൂര്‍ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. മേലൂടുള്ള കന്നുകാലി ഫാമില്‍ ജോലി നോക്കിയിരുന്ന തമിഴ്നാട് സ്വദേശികളായ അജിത്ത്, ഭാര്യ ഭവാനി എന്നിവരെയാണ് ഇന്ന് രാവിലെ അടൂര്‍ പൊലീസ് പിടികൂടി തെലങ്കാന പൊലീസിന് കൈമാറിയത്. ഇവര്‍ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ളവരാണെന്നാണ് സംശയിക്കുന്നത്. ഏഴംഗ മോഷണ സംഘത്തെ തെലങ്കാന പൊലീസ് അവിടെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തില്‍ നിന്ന് പിടികിട്ടാതെ പോയവരാണ് ദമ്പതികള്‍. ബസില്‍ കയറി ബാഗ് കീറിയും ധരിച്ചിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ …