വാഷിങ്ടന്‍: റഷ്യ യുക്രെയ്ന് അതിര്‍ത്തിയില്‍ അണിനിരത്തിയിരിക്കുന്ന സൈനീകവ്യൂഹം യുക്രെയ്നെ ആക്രമിക്കുന്നതിനുവേണ്ടി തന്നെയാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവണ്ണം ബൈഡന് വ്യക്തമാക്കി. ഫെബ്രുവരി 18 വെള്ളിയാഴ്ച യുക്രെയ്ന് – റഷ്യന്‍ അതിര്‍ത്തി സംഭവ വികാസങ്ങളെ കുറിച്ചു ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിലാണ് ബൈഡന് തന്റെ അഭിപ്രായം പരസ്യമായി വെളിപ്പെടുത്തിയത്. സാഹചര്യം ഇങ്ങനെയാണെങ്കിലും ചര്‍ച്ചകള്‍ക്കുള്ള അവസരം ഇനിയുമുണ്ടെന്ന് ബൈഡന് പറഞ്ഞു. അമേരിക്ക-യൂറോപ്പ് തുടങ്ങിയ രാഷ്ട്രങ്ങളുടെ അഭിപ്രായത്തെ മറികടന്ന് റഷ്യന്‍ ആക്രമണമുണ്ടായാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ബൈഡന് മുന്നറിയിപ്പ് നല്കി. യുക്രെയ്ന് അതിര്‍ത്തിയില്‍ ഒന്നരലക്ഷത്തോളം സൈനീകരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. ഇത് സൈനിക അഭ്യാസത്തിനു വേണ്ടിയാണെന്നും …