വാഷിങ്ടന്‍: മാധ്യമപ്രവര്‍ത്തക ഇ. ജീന്‍ കാരള്‍ നല്കിയ മാനനഷ്ടക്കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപി നെതിരെ കോടതി വിധി. 83 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. ജീന്‍ കാരള്‍ ആവശ്യപ്പെട്ടതിലും എട്ടിരട്ടിയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്. വിധി വരും മുന്‍പേ ട്രംപ് കോടതിയില്‍നിന്ന് ഇറങ്ങിപ്പോയി. വിധിയെ പരിഹസിച്ച ട്രംപ് അപ്പീല്‍ പോകുമെന്നും അറിയിച്ചു. 2019ലാണ് ട്രംപ് കാരളിനെതിരെ ആരോപണം ഉന്നയിച്ചത്. 30 വര്‍ഷം മുന്‍പ് ഡിപ്പാര്‍ട്മെന്റ് സ്റ്റോറില്‍ വച്ച് ട്രംപ് പീഡിപ്പിച്ചെന്നു കാരള്‍ വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു കേസിനാസ്പദമായ സംഭവം. കാരളിന്റെ ആരോപണങ്ങള്‍ …