മസ്കത്ത് :ഇന്ത്യയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ബുധനാഴ്ച വരെ ഒമാനില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ഹജര്‍ പര്‍വ്വത നിരകളിലും മസ്കത്ത്, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, ദാഖിലിയ, വടക്ക്-തെക്ക് ശര്‍ഖിയ, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലുമായിരിക്കും മഴ ലഭിക്കുക. വിവിധ പ്രദേശങ്ങളില്‍ 10 മുതല്‍ 80 മില്ലി മീറ്റര്‍വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 40-80 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗത. കടല്‍ പ്രക്ഷുബ്ധമാകും. തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. നിറഞ്ഞൊഴുകുന്ന വാദികള്‍ മുറിച്ച് കടക്കരുതെന്നും അധികൃതര്‍ …