കാണ്‍പുര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച കാണ്‍പുരില്‍ ആരംഭിക്കാനിരിക്കെ, ഓപ്പണര്‍ കെ.എല്‍. രാഹുല്‍ പരുക്കേറ്റ് ടീമിന് പുറത്ത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ബിസിസിഐ ഇത് സ്ഥിരീകരിച്ചു. വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഈ മത്സരത്തില്‍ കളിക്കാത്തതിനാല്‍, രാഹുലിന്റെ പരുക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. രണ്ടു ടെസ്റ്റുകളിലും രാഹുലിനു കളിക്കാനാകില്ലെന്ന് ബിസിസിഐ അറിയിച്ചു. ഇടതു കാല്‍ത്തുടയിലെ മസിലിനേറ്റ പരുക്കാണ് രാഹുലിന് വിനയായത്. അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു …