മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ട്വന്റി20 ടീമില്‍ തിരിച്ചെത്തി. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 18 അംഗ ടെസ്റ്റ് ടീമിനെയും 18 അംഗ ഏകദിന ടീമിനെയുമാണ് പ്രഖ്യാപിച്ചത്. ഇതോടെ, ട്വന്റി20ക്കും ഏകദിനത്തിനും പിന്നാലെ ടെസ്റ്റിലും രോഹിത് തന്നെ വിരാട് കോലിയുടെ പിന്‍ഗാമിയായി. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സിലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. മുന്‍ നായകന് വിരാട് കോലി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നിവര്‍ക്ക് ട്വന്റി20 പരമ്പരയില്‍നിന്ന് വിശ്രമം അനുവദിച്ചു. പരുക്കേറ്റ് …