സിഡ്നി: ന്യൂസീലന്‍ഡിന്റെ ഫൈനല്‍ മത്സരം എന്ന സ്വപ്നത്തിന്റെ ചിറകരിഞ്ഞ് പാക്കിസ്ഥാന്. ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ 7 വിക്കറ്റിനാണ് പാക്കിസ്ഥാന് ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 19.1 ഓവറില്‍ ലക്ഷ്യം കണ്ടു. നാളെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തില്‍ ഇന്ത്യ ജയിച്ചാല്‍ ഇന്ത്യ-പാക്ക് ഫൈനലിന് കളമൊരുങ്ങും. മുഹമ്മദ് റിസ്വാന് 57 റണ്‍സും ( 43 പന്തില്‍ നിന്ന്) ബാബര്‍ അസം 53 റണ്‍സും (42 …