ദുബായ്: എയര്‍ ഇന്ത്യ കൊച്ചിയിലേക്കുള്ള ഡ്രീംലൈനര്‍ സര്‍വീസ് പുനഃസ്ഥാപിക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംഘടനാ നേതാക്കള്‍ എയര്‍ ഇന്ത്യ റീജനല്‍ മാനേജര്‍ മോഹിത് സെന്നുമായി കൂടികാഴ്ച്ച നടത്തി. മലയാളികള്‍ നേരിടുന്ന പ്രതിസന്ധി വളരെ രൂക്ഷമാണെന്നു പി.കെ. അന്‍വര്‍ നഹ, ടി.കെ. ഹാഷിക്, സാജിദ് അബൂബക്കര്‍ എന്നിവര്‍ അറിയിച്ചു. സാധ്യമായ എല്ലാ ഇടപെടലുകളും നടത്താമെന്ന് മോഹിത് സെന്‍ ഉറപ്പു നല്‍കിയതായി അവര്‍ പറഞ്ഞു. 18 ബിസിനസ് ക്ലാസടക്കം 256 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഡ്രീം ലൈനറിനു പകരം സര്‍വീസ് നടത്തുന്ന വിമാനത്തില്‍ 12 ബിസിനസ് ക്ലാസടക്കം …