മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്റെ പലിശ ഈടാക്കേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് സുപ്രീം കോടതി പരിഗണനയിലുള്ള കേസ് അന്തിമ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. ഈ സമയത്തിനുള്ളില്‍ സര്‍ക്കാരും ആര് ബി ഐയും മറ്റ് ബാങ്കുകളും ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയെ അറിയിക്കണം. തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകളെ എന്‍ പി എ ആക്കുന്നത് രണ്ട് മാസത്തേയ്ക്ക് നിര്‍ത്തി വയ്ക്കണമെന്ന് ബാങ്കുകള്‍ക്ക് നല്കിയ നിര്‍ദേശം തുടരും. മോറട്ടോറിയം കാലത്തെ പലിശയുമായി ബന്ധപ്പെട്ട വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും …