കൊച്ചി: കാനറ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം 9000 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങുന്നു. ഓഹരി വില്പനയിലൂടെയും കടപ്പത്രങ്ങളിലൂടെയും തുക സമാഹരിക്കും. ക്യൂഐപി മുഖേന 2,500 കോടി രൂപവരെ ഓഹരി മൂലധനമായി സമാഹരിക്കാന്‍ ബാങ്കിന്റെ ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.