പത്തനംതിട്ട : കോന്നി എംഎല്‍എ കെ.യു. ജനീഷ് കുമാറിനെതിരേ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. എംഎല്‍എയുടെ പതിവായുള്ള ശബരിമല ദര്‍ശനമാണ് വിമര്‍ശനത്തിന് കാരണം. ജിനേഷ് കുമാര്‍ ശബരിമലയില്‍ സ്ഥിരം സന്ദര്‍ശിക്കുന്നത് തെറ്റായ സന്ദേശം നല്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്തെ പാര്‍ട്ടി നിലപാടുകള്‍ക്ക് വിപരീതമാണ് എംഎല്‍എയുടെ ഈ സമീപനമെന്നും സമ്മേളന പ്രതിനിധികള്‍ വിമര്‍ശിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗത്തില്‍ നിന്നുണ്ടാകേണ്ട സമീപനമല്ല ഉണ്ടായിരിക്കുന്നത്. സന്നിധാനത്ത് പോയി കൈകൂപ്പി നില്‍ക്കുന്നതിലൂടെ എന്ത് സന്ദേശമാണ് എംഎല്‍എ നല്‍കുന്നതെന്നും സമ്മേളനത്തില്‍ കോഴിക്കോട് നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു. മറ്റ് …