ചങ്ങനാശേരി: എന്‍എസ്എസ് രജിസ്ട്രാര്‍ പി.എന്‍.സുരേഷ് രാജി വച്ചു. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന് ശേഷം രാജി എഴുതി വാങ്ങുകയായിരുന്നു. അടിന്തിര കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് സുരേഷിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ജനറല്‍ സെക്രട്ടറിക്ക് മുകളില്‍ വളരാനുള്ള ശ്രമവും സാമ്പത്തിക അഴിമതിയാരോപണവും ബന്ധു നിയമനം സംബന്ധിച്ച പരാതികളുമാണ് സുരേഷിന് തിരിച്ചടിയായിരിക്കുന്നത്. എന്‍എസ്എസിന്റെ വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നത് കൗണ്‍സില്‍ യോഗമാണ്. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, കലഞ്ഞൂര്‍ മധു, ഹരികുമാര്‍ കോയിക്കല്‍, അഡ്വ. സംഗീത് കുമാര്‍ തുടങ്ങിയവരാണ് കൗണ്‍സില്‍ അംഗങ്ങള്‍. നിരവധി ആരോപണങ്ങള്‍ നേരത്തേ തന്നെ സുരേഷിനെതിരേ ഉയര്‍ന്നിരുന്നു. ബന്ധുനിയമനം …