തിരുവനന്തപുരം : വന്‍തുക സ്ത്രീധനം ആവശ്യപ്പെട്ടതിനാല്‍ ജീവനൊടുക്കിയ യുവ ഡോക്ടര്‍ ഡോ.എ.ജെ.ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലെ പ്രതിയുടെ പേരും പങ്കും ആദ്യം ദിവസം മറച്ചുവച്ച പൊലീസ്, ഇന്നലെ കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നിലപാടു മാറ്റി. സുഹൃത്തും മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിയുമായ ഡോ. ഇ.എ.റുവൈസ് (28) ആവശ്യപ്പെട്ടത്ര സ്ത്രീധനം നല്കാന് കഴിയാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നു ഷഹ്നയുടെ കുറിപ്പിലുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റുവൈസിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഷഹ്നയുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രം ആദ്യ ദിവസം തന്നെ റുവൈസിനെതിരെ പൊലീസിനു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാമായിരുന്നു. …