പത്തനംതിട്ട(കടമ്പനാട്): കൈയില്‍ ഒഴിഞ്ഞ ബിയര്‍ കുപ്പിയും പിടിച്ച് ക്വട്ടേഷന്‍ ടീമംഗത്തെപ്പോലെ സ്കൂള്‍ യൂണിഫോമും ധരിച്ച് പൊതുനിരത്തിലൂടെ പോകുന്ന പെണ്‍കുട്ടി. മറ്റൊരു കുട്ടിയുമായി തമ്മിലടി. പത്തനംതിട്ട-കൊല്ലം ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന കടമ്പനാട് ടൗണില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. തൊട്ടടുത്തുള്ള സ്കൂളുകളിലെ വിദ്യാര്‍ഥിനികളാണ് പൊതുനിരത്തില്‍ തമ്മിലടിച്ചത്. പ്രണയത്തെ ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് നടന്നതെന്ന് സഹപാഠികള്‍ പറയുന്നു. കെ.ആര്.കെ.പി.എം വിഎച്ച്എസ്എസില്‍ പഠിക്കുന്ന പെണ്‍കുട്ടിയും തൊട്ടടുത്തുള്ള ഗേള്‍സ് സ്കൂളിലെ കുട്ടിയുമാണ് തമ്മിലടിച്ചതെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. യൂണിഫോം ധരിച്ച പെണ്‍കുട്ടി ബിയര്‍ കുപ്പിയുമായി നെഞ്ചു …